Wednesday September 19th, 2018 - 6:50:am
topbanner
Breaking News

വ്യാജ മെഡിക്കല്‍ ലീവ്: സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ANJU NC
വ്യാജ മെഡിക്കല്‍ ലീവ്: സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അര്‍ധവേതനം കൈപ്പറ്റിയെന്നാണ് സെന്‍കുമാറിനെതിരായ കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ തിയതി തിരുത്തിയെന്ന ആരോപണം തെറ്റാണ്. തനിക്കെതിരായ ആരോപണങ്ങളും തെറ്റാണ്. കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ എന്ന രീതിയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും അജിത് കുമാര്‍ പ്രതികരിച്ചിരുന്നു.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലാപാടെടുത്തിരുന്നു.

Read more topics: hicourt, quashes, senkumar, case,
English summary
hicourt quashed case against senkumar
topbanner

More News from this section

Subscribe by Email