Sunday September 23rd, 2018 - 2:12:pm
topbanner

രാഷ്ട്രീയ സംഘട്ടനങ്ങളില്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നത് ആശ്വാസ്യമല്ലെന്ന് ഹൈക്കോടതി

Anju NC
രാഷ്ട്രീയ സംഘട്ടനങ്ങളില്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നത് ആശ്വാസ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നത് ആശ്വാസ്യമല്ലെന്ന് ഹൈക്കോടതി. മട്ടന്നൂരില്‍ കൊലപ്പെട്ട ശുഹൈബ് പ്രതിയായ രാഷ്ട്രീയ സംഘട്ടന കേസിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ നിരീക്ഷണം.

രാഷ്ട്രീയ കുറ്റകൃത്യങ്ങളെ വേറിട്ട് പരിഗണിക്കാനാകില്ല. മറ്റ് കുറ്റകൃത്യങ്ങളെ പോലെ തന്നെ രാഷ്ട്രീയ സംഘട്ടനങ്ങളെയും കാണണമെന്നും കോടതി നിര്‍ദേശിച്ചു. ഷുഹൈബ് ഉള്‍പ്പെട്ട രാഷ്ട്രീയ സംഘട്ടന കേസിലെ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

English summary
hicourt on political violence
topbanner

More News from this section

Subscribe by Email