Friday August 23rd, 2019 - 10:36:am
topbanner
topbanner

നിലം നികത്തല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Anju N C
നിലം നികത്തല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രം നിലം നികത്താന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പ് വീടിനായി നിലം നികത്തിയത് നിജപ്പെടുത്തുന്നതാണ് സര്‍ക്കുലര്‍.

വീട് വെക്കുന്നതിന് അഞ്ച് മുതല്‍ പത്ത് സെന്റ് വരെ ഭൂമി നികത്താമെന്ന വ്യവസ്ഥയായിരുന്നു ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിയമത്തില്‍ മാറ്റം വരുത്താതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇത് സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കോടതി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി.

English summary
hicourt cancelled land modification circular
topbanner

More News from this section

Subscribe by Email