Monday July 23rd, 2018 - 5:26:pm
topbanner
Breaking News

സംസ്ഥാനത്ത് 12 ഡി.ജി.പിമാരുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി

Anju N C
സംസ്ഥാനത്ത് 12 ഡി.ജി.പിമാരുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഡിജിപിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. 12 ഡിജിപിമാരുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്ത് ഇത്രയധികം ഡിജിപിമാര്‍ ഉണ്ടായിരുന്നിട്ടും വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയല്ലേ എന്നും കോടതി ചോദിച്ചു. ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ ഡിജിപിയായി നിയമിച്ചതുമായ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

എന്നാല്‍ നാല് ഡിജിപിമാര്‍ക്കേ ഡിജിപി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്നും മറ്റുള്ളവര്‍ എഡിജിപി റാങ്കിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

English summary
hicourt asks government why appoint 12 dgp's in kerala
no relative items
topbanner

More News from this section

Subscribe by Email