topbanner
Wednesday November 22nd, 2017 - 11:48:pm
topbanner
Breaking News

സുനിയെ ചോദ്യം ചെയ്യുന്നത് വാര്‍ത്തയുണ്ടാക്കാനാണോയെന്ന് കോടതി

Anju N C
സുനിയെ ചോദ്യം ചെയ്യുന്നത് വാര്‍ത്തയുണ്ടാക്കാനാണോയെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണോ എന്നും കോടതി ചോദിച്ചു. കൂടാതെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

കേസിന്റെ അന്വേഷണം എന്നു തീരുമെന്നും കോടതി ആരാഞ്ഞു. വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. എന്നാല്‍ കേസിന്റെ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോടതിയെ അറിയിച്ചു.

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്.

English summary
hicourt against police in actress attack case
topbanner topbanner

More News from this section

Subscribe by Email