Friday September 21st, 2018 - 7:32:pm
topbanner

ലാന്‍ഡിങ്ങിനിടെ ഹെലികോപ്ടര്‍ തെന്നിമാറി; നെടുമ്പാശേരി റണ്‍വേ അടച്ചു

Jikku Joseph
ലാന്‍ഡിങ്ങിനിടെ ഹെലികോപ്ടര്‍ തെന്നിമാറി; നെടുമ്പാശേരി റണ്‍വേ അടച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വിവിധ സ്ഥലങ്ങളില്‍നിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടുകയും ചെയ്തു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു സൂചന. വിമാന സര്‍വീസ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

English summary
helicopter wrongly landed nedumbassery airport
topbanner

More News from this section

Subscribe by Email