Saturday March 23rd, 2019 - 12:26:am
topbanner
topbanner

കനത്ത മഴയില്‍ വീണ്ടും അപകടം; കിണറിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

NewsDesk
കനത്ത മഴയില്‍ വീണ്ടും അപകടം; കിണറിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്.

കനത്ത മഴയില്‍ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോകുവാന്‍ കുളിയ്ക്കുന്നതിന് വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു.

Read more topics: rain, man, thiruvananthapuram
English summary
heavy rain man dies in thiruvananthapuram
topbanner

More News from this section

Subscribe by Email