Saturday November 17th, 2018 - 7:17:pm
topbanner

കണ്ണൂർ കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ [വീഡിയോ കാണാം]

NewsDesk
കണ്ണൂർ കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ [വീഡിയോ കാണാം]

കണ്ണൂര്‍: കാലവര്‍ഷക്കെടുതി തുടരുന്നതിനിടെ കണ്ണൂര്‍ അമ്പായത്തോട്ടില്‍ വീണ്ടും ഉരുള്‍പൊട്ടി. അമ്പായത്തോട്ടിലെ വനത്തിലാണ് ഇന്ന് 11.30ഓടെ ഉരുള്‍പൊട്ടിയത്.

ആളപായമില്ലെന്നാണ് സൂചന. വനത്തിലെ മരങ്ങളെ കടപുഴക്കി കൊണ്ട് അതിശക്തിയായി മലയിടിഞ്ഞ് വരുന്നത് ഉരുള്‍പൊട്ടലിന്റെ ഭീകരത വെളിവാക്കുന്നതായി. കണ്ണൂരിലെ തന്നെ കണ്ണവം വനത്തിനുള്ളിലും ഉരുള്‍ പൊട്ടലുണ്ടായി.പ്രദേശവാസികൾക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. 

അമ്പായത്തോട്, അമ്പായത്തോട് പാൽചുരം, കൊട്ടിയൂർ- കേളകം മേഖലകളിലായി 3 ഇടങ്ങളിലാണ് ഇന്ന്  ഉരുൾ പൊട്ടൽ ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്കോ വീടുകൾക്കോ അപകടമുണ്ടായിട്ടില്ല. വില്ലജ് ഓഫീസറും ക്യാമ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ടീമും സ്ഥലത്തുണ്ട്.

Read more topics: heavy rain, kerala,
English summary
heavy rain kannur kottiyoor urulpottal
topbanner

More News from this section

Subscribe by Email