Wednesday October 24th, 2018 - 6:28:am
topbanner
Breaking News

കനത്ത മഴ; കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടല്‍, 12പേരെ കാണാനില്ല

Jikku Joseph
കനത്ത മഴ; കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടല്‍, 12പേരെ കാണാനില്ല

കോഴിക്കോട്: കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. പുല്ലൂരാന്‍ പാറ, കട്ടിപ്പാറ, കരിഞ്ചോല, താമരശ്ശരി സണ്ണിപ്പടി, ചമല്‍ എന്നീ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപാച്ചിലില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 12 പേരെ കാണാനില്ല. പ്രദേശവാസികളായ ഹസ്സന്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മരം വീണ് ഇവിടെ പലയിടത്തും റോഡുകള്‍ ഭാഗീകമായി തടസ്സപ്പെട്ടിരിക്കുകയാണ്.

മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാംപാറ ജോയ് റോഡ്, താമരശേരി കരിഞ്ചോല, കാരശേരി തണ്ണിപ്പടി എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കക്കയം, മങ്കയം, ഇരിങ്ങപാറ, കരുവന്‍പൊയില്‍, ചമല്‍ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കട്ടിപ്പാറ, കരിഞ്ചോല ഭാഗങ്ങളില്‍ ആറോളം വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് വാര്‍ത്താ വിനിമയ ബന്ധവും റോഡ് ഗതാഗതവും പൂര്‍ണമായും നിലച്ചു. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ കളക്ടറുടെ ഉത്തരവുണ്ട്.

വയനാട് ചുരം ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗം തടസ്സപ്പെട്ടു. വയനാട്ടില്‍ പ്രഥഷണല്‍ കോളേജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മലപ്പുറം നിലമ്പൂര്‍ വെള്ളത്തിനടിയിലായി. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ദുരന്തം നടന്ന സ്ഥലങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. പലയിടങ്ങളിലും കൃഷി സ്ഥലങ്ങള്‍ പാടെ നശിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കളക്ടര്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനാംഗങ്ങള്‍ തൃശൂരില്‍നിന്ന് ഉച്ചയോടെ എത്തുമെന്നാണ് വിവരം. റോഡുകള്‍ പുഴയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തോരാത്ത മഴ തുടരുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട്, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

English summary
heavy rain in kerala 12 persons missing in calicut land slide
topbanner

More News from this section

Subscribe by Email