Sunday September 23rd, 2018 - 12:48:am
topbanner

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

NewsDesk
കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കല്‍പറ്റ: ഇന്നലെ വൈകിട്ട് മുതല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

സിബിഎസ് ഇ, ഐസിഎസ്.ഇ.സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.

Read more topics: rain, Holiday, school, Wayanad
English summary
Heavy rain: Holiday for schools in Wayanad
topbanner

More News from this section

Subscribe by Email