Friday August 17th, 2018 - 5:48:am
topbanner

ഒഡിഷ തീരത്ത് അന്തരീക്ഷ ചുഴി; അഞ്ച് ദിവസം കൂടി ശക്തമായ മഴ

Renjini
ഒഡിഷ തീരത്ത് അന്തരീക്ഷ ചുഴി; അഞ്ച് ദിവസം കൂടി ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കേരളത്തില്‍ കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയി്പ്പ് നല്‍കുന്നു.

Read more topics: heavy, rain, five, days
English summary
There was heavy rain for five days
topbanner

More News from this section

Subscribe by Email