Thursday November 15th, 2018 - 10:28:pm
topbanner

വീടിനുള്ളില്‍ വെള്ളം കയറിയതു കണ്ട പരിഭ്രാന്തിയില്‍ ഹൃദയാഘാതം; ഗൃഹനാഥന്‍ മരിച്ചു

akhila
വീടിനുള്ളില്‍ വെള്ളം കയറിയതു കണ്ട പരിഭ്രാന്തിയില്‍ ഹൃദയാഘാതം; ഗൃഹനാഥന്‍ മരിച്ചു

കോതമംഗലം: ശക്തമായ മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറിയതു കണ്ട പരിഭ്രാന്തിയില്‍ ഹൃദയാഘാതമുണ്ടായി ഗൃഹനാഥന്‍ മരിച്ചു. കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറമ്പില്‍ വര്‍ഗീസ് (50) ആണ് മരിച്ചത്. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന കാരണം ബുധനാഴ്ച രാത്രി വര്‍ഗീസിന്റെ വീട്ടിലും വെള്ളം കയറുകയായിരുന്നു.

വെള്ളം ഉയര്‍ന്നുവരുന്നതു കണ്ടപ്പോഴാണു വര്‍ഗീസിനു ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണികണ്ഠംചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതിനാല്‍ അതിനു സാധിച്ചില്ല. താമസിയാതെ മരണം സംഭവിച്ചു. വീട്ടില്‍ വെള്ളം കയറിയതിനാല്‍ മൃതദേഹം പിന്നീടു മണികണ്ഠംചാല്‍ സെന്റ് മേരീസ് പള്ളിയിലേക്കു മാറ്റി. ഭാര്യ: സാറാമ്മ.

 

 

Read more topics: rain, kerala
English summary
heavy rain fall in kerala
topbanner

More News from this section

Subscribe by Email