Monday February 18th, 2019 - 2:05:pm
topbanner

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

JB
ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും അടുത്ത് പുതുതായി ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുള്ളതിനാല്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാപക മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേ സമയം 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാ ട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഗജ ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് തമിഴ്‌നാട് തിരിച്ചു വരുന്ന അവസരത്തിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിയച്ചിരിക്കുന്നത്

 

Viral News

English summary
heavy rain chance in kerala;yello alert
topbanner

More News from this section

Subscribe by Email