Sunday November 18th, 2018 - 5:58:am
topbanner

എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

NewsDesk
എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. . കനത്ത മഴ 18 വരെ തുടരുമ്ബോള്‍ ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാകുമെന്നത് ആശങ്കയുയര്‍ത്തുന്നു.

എല്ലാ ജില്ലകളിലും കനത്ത മഴ 17നും 18നും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള പല മേഖലകളിലും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളിലുള്ളവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരമാലകള്‍ 3.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ വരുമെന്നാണ് മുന്നറിയിപ്പ്.

Read more topics: heavy rain, district,
English summary
heavy rain again 8 district upt to 18th august
topbanner

More News from this section

Subscribe by Email