Monday June 18th, 2018 - 3:17:am
topbanner
Breaking News

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി

Jikku Joseph
കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മൂപ്പന്‍ മല, ഏന്തയാര്‍, കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായെന്നാണു പ്രാഥമിക വിവരം. രാത്രി എട്ടു മണിയോടെയാണ് ഉരുള്‍ പൊട്ടിയത്.

മുണ്ടക്കയം ഇളംകാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കൂട്ടിക്കല്‍ പാലത്തിനുമുകളിലൂടെ വെള്ളം ഒഴുകിയതിനെ തുടര്‍ന്നു റോഡ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 183 ല്‍ വളഞ്ഞങ്കാനം വളവില്‍ മരം വീണ് 45 മിനിട്ട് ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്സിന്റെയും പോലിസിന്റെയും സംഘങ്ങള്‍ എത്തിയാണു തടസം നിക്കം ചെയ്തത്. കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി. കോളജിന് സമീപവും റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗത തടസമുണ്ടായി. ഇവിടെ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴ തുടരുന്നതിനാല്‍ ഉരുള്‍ പൊട്ടല്‍ തുടര്‍ന്നേക്കാമെന്ന ഭീതിയിലാണു നാട്ടുകാര്‍. വടക്കേമല, തെക്കേമല, പെരുവന്താനം, അഴങ്ങാട്, മേലോരം, മുറിഞ്ഞപുഴ തുടങ്ങിയ പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. എന്നാല്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ കൃഷി ഓഫീസര്‍ പ്രദേശം സന്ദര്‍ശിക്കും. അതിനു ശേഷം നാശനഷ്ടത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read more topics: heavey rain, kottayam, destroyed
English summary
heavey rain in kottayam

More News from this section

Subscribe by Email