ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ മുന്നൂറു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക്ക് പറഞ്ഞു.കെ.എസ്.എഫ്.ഇ യുടെ സി.എസ്.ആർ ഫണ്ട് പാലിയേറ്റീവ് മേഖലക്കായി ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
നീർക്കുന്നത്ത് ചേതന സ്കാൻസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ രോഗങ്ങൾ ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരോട് ആദരവ് തോന്നുന്നത് വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചേതന സെക്രട്ടറി എച്ച്.സലാം അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ മെറിറ്റ് അവാർഡുദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ആശുപത്രി സൂപ്രണ്ട് ഡോ: ആർ.വി.രാംലാൽ, ആർ.എം.ഒ. നോനാം ചെല്ലപ്പൻ, ഡോ.പി.വേണുഗോപാൽ, എ. ഓമനക്കുട്ടൻ, പി.ജി. സൈറസ്, എന്നിവർ പ്രസംഗിച്ചു.