Sunday August 18th, 2019 - 6:42:pm
topbanner
topbanner

ഹര്‍ത്താലിനെതിരെ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില്ലെന്ന് വ്യവസായികൾ

RA
ഹര്‍ത്താലിനെതിരെ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില്ലെന്ന് വ്യവസായികൾ

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിൽ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തിൽ ആലോചന.സംസ്ഥാനത്ത് ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കുവാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങളാണെന്നും എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നുമാണ് വ്യവസായികള്‍ പറയുന്നത്. ഹർത്താലുണ്ടാക്കുന്ന വിഷമതകളെ കുറിച്ച് പൊതു ജനങ്ങൾക്കിയടിൽ വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ നടത്താനും തീരുമാനിച്ചു. ഹർത്താൽ പൂർണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങുമെന്നും വ്യവസായികൾ പറഞ്ഞു.

Read more topics: harthal, response, vyavasai
English summary
harthal response vyavasai
topbanner

More News from this section

Subscribe by Email