Thursday December 13th, 2018 - 12:26:am
topbanner

ഹര്‍ത്താല്‍ അയ്യപ്പ ഭക്തരോടുളള യുദ്ധപ്രഖ്യാപനമെന്ന് കടകംപളളി സുരേന്ദ്രൻ

RA
ഹര്‍ത്താല്‍ അയ്യപ്പ ഭക്തരോടുളള യുദ്ധപ്രഖ്യാപനമെന്ന് കടകംപളളി സുരേന്ദ്രൻ

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി‍ കടകംപള്ളി സുരേന്ദ്രൻ രം​ഗത്ത്. തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹര്‍ത്താല്‍ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്.

തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നു.അയ്യപ്പനോടും ഭക്തരോടും ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുവരുന്നത്. ഇവരുടെ കെണിയില്‍ കുടുങ്ങിയ യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് മനസ്സിലായിക്കൊണ്ടിരിക്കുകയാണെന്നും, അനാവശ്യ ഹര്‍ത്താല്‍ കാരണം ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ,നാട്ടിലെമ്പാടും വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന ആളാണ് ശശികല. ഭക്തയെന്ന നിലയിലല്ല ശശികല സന്നിധാനത്തേയ്ക്ക് പോകാന്‍ ശ്രമിച്ചത്. കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം.രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു.നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച്‌ മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

 

Read more topics: harthal, respond, kadakampally
English summary
harthal respond kadakampally
topbanner

More News from this section

Subscribe by Email