Saturday December 15th, 2018 - 3:22:am
topbanner

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയ്ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

JB
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയ്ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

 

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ ആക്രമണം. ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ അനുഭാവികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്. ഭാര്യ സാനിയോ ഏഷ്യനെറ്റ് കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറുമാണ്.

കാറില്‍ പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജൂലിയസ് പറയുന്നത്. നികിതാസിന്റെ മൂക്കിനും തലയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയ്ക്കും മാരകമായ പരിക്കുണ്ട്. കാറിന്റെ താക്കോല്‍ ഊരിയെടുത്തശേഷം പുറത്തേക്ക് വലിച്ചിറക്കിയായിരുന്നു മര്‍ദ്ദനം നടത്തിയത്. ഇരുവരേയും പോലീസ് മുന്‍കൈയെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

English summary
harthal protesters attacked cpm leader son
topbanner

More News from this section

Subscribe by Email