Wednesday September 19th, 2018 - 2:40:pm
topbanner
Breaking News

കെ.എസ്.യു-സി.പി.എം സംഘര്‍ഷം; ആലപ്പുഴ നഗരപരിധിയില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍

Jikku Joseph
കെ.എസ്.യു-സി.പി.എം സംഘര്‍ഷം; ആലപ്പുഴ നഗരപരിധിയില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍

ആലപ്പുഴ: ഇന്നലെയുണ്ടായ കെ.എസ്.യു-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു. ആലപ്പുഴ നഗരപരിധിയില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലിന് കോണ്‍ഗ്രസും സി.പി.എമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ആലപ്പുഴയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടായത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ വെള്ളക്കിണര്‍ ജംഗ്ഷനിലെ സി.പി.എം കൊടി-തോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദി വിട്ടതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

നഗരത്തിലെ സി.ഐ.ടി.യു ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ തകര്‍ത്തെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയതോടെ പിന്നീട് തെരുവ് യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.

50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. രാത്രി ഏറെ വൈകിയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആലപ്പുഴയില്‍ പൂര്‍ണ്ണമാണ്.

Read more topics: harthal, alappuzha, strike
English summary
harthal in alappuzha
topbanner

More News from this section

Subscribe by Email