Saturday February 23rd, 2019 - 2:43:am
topbanner

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷള്‍ മാറ്റിവെച്ചു

Jikku Joseph
ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷള്‍ മാറ്റിവെച്ചു

കട്ടപ്പന: ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍. സംസ്‌കരിച്ച മൃതദേഹം പുറത്തെടുുത്ത് അനാദരവ് കാട്ടിയെന്നാരോപിച്ച് ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് നടത്താന്‍ ഇരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ സെക്കന്‍ഡറി സേ പരീക്ഷകളാണ് മാറ്റി വച്ചത്. മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 5ന് നടക്കും.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, ആശുപത്രി, എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടേ്.

Viral News

Read more topics: strike, idukki, exam
English summary
strike at idukki exams are postponed
topbanner

More News from this section

Subscribe by Email