Thursday July 19th, 2018 - 11:06:am
topbanner

ഹര്‍ത്താല്‍; കണ്ണൂരില്‍ പോലീസ് ലാത്തിവീശി; ടൗണ്‍ സ്‌റ്റേഷനില്‍ സമരക്കാരുടെ അഴിഞ്ഞാട്ടം

NewsDesk
ഹര്‍ത്താല്‍; കണ്ണൂരില്‍ പോലീസ് ലാത്തിവീശി; ടൗണ്‍ സ്‌റ്റേഷനില്‍ സമരക്കാരുടെ അഴിഞ്ഞാട്ടം

കണ്ണൂര്‍: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തവര്‍ക്കുനേരെ കണ്ണൂരില്‍ പോലീസ് ലാത്തിവീശി.

സമരക്കാരെന്നപേരില്‍ എത്തിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ സമരക്കാര്‍ അഴിഞ്ഞാടി. സ്‌റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഒരുസംഘം പോലീസിനു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുകയും ചെയ്തു.

സംഘര്‍ഷാവസ്ഥ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പല ഭാഗത്തും പ്രത്യേകിച്ചും മലബാര്‍ മേഖലകളില്‍ ഹര്‍ത്താല്‍ നടക്കുന്നുണ്ട്.

പലയിടത്തും വ്യാപാരികളും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷം പോലീസ് എത്തി നിയന്ത്രിക്കുകയായിരുന്നു. കഠുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടാണ് ഹര്‍ത്താല്‍.

Read more topics: hartal, kannur, town, police station
English summary
hartal turn violence at kannur town police station
topbanner

More News from this section

Subscribe by Email