Friday June 22nd, 2018 - 3:02:pm
topbanner
Breaking News

ഹരിതഗീതം വായ്പ തട്ടിപ്പ് എസ്.എന്‍.ഡി.പി. യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗത്തിനെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവ്

NewsDesk
 ഹരിതഗീതം വായ്പ തട്ടിപ്പ് എസ്.എന്‍.ഡി.പി. യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗത്തിനെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവ്

കുട്ടനാട് : എസ്.എന്‍.ഡി.പി. കുട്ടനാട് യൂണിയന്‍ മുന്‍ ഭരണസമിതിയുടെ കീഴില്‍ രൂപവത്കരിച്ച ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘം കൂട്ടായ്മക്കെതിരേ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം അന്വേഷിക്കുവാന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.

വെളിയനാട് മുരുക്കുവേലീല്‍ എബിമോന്‍ സമര്‍പ്പിച്ച അന്യായത്തിലാണ് രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുളിങ്കുന്ന് പോലീസിനു നിര്‍ദേശം നല്‍കിയത്.

ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘത്തിനു കീഴില്‍ പരസ്പര സഹായ സംഘങ്ങളുണ്ടാക്കി വ്യാജരേഖകളും മറ്റും ഉപയോഗിച്ച് വായ്പയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എസ്.എന്‍.ഡി.പി. യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗം വെളിയനാട് അട്ടിയില്‍ കെ. സന്തോഷ്, വെളിയനാട് സ്വദേശികളായ സ്‌നേഹാലയത്തില്‍ പ്രഭാദേവി, ലക്ഷംവീട്ടില്‍ സുകുമാരന്‍ എന്നിവര്‍ക്കെതിരേ കോടതിയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി 10,000 രൂപ നല്‍കാമെന്നു വിശ്വസിപ്പിച്ച് ഹരിതഗീതത്തിന്റെ അന്നത്തെ നടത്തിപ്പുകാരനായ സന്തോഷ് ഗ്യാരണ്ടി പേപ്പറുകളില്‍ ഒപ്പിടുവിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെ കര്‍ഷക സംഘം പ്രസിഡന്റായി രേഖപ്പെടുത്തി 50,000 രൂപ വായ്പയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. നാട്ടിലില്ലാത്തവരെ ഉള്‍പ്പെടുത്തിയും വ്യാജമേല്‍വിലാസമുണ്ടാക്കിയുമാണ് സ്വാശ്ര യസംഘം രൂപവത്കരിച്ചത്.

ഹരിതഗീതം കര്‍ഷക സംഘത്തിനു കീഴിലുള്ള സ്വാശ്രയസംഘങ്ങള്‍ക്ക് ആലപ്പുഴ ഐ.ഒ.ബി. ബാങ്കില്‍ നിന്നും നല്‍കുന്ന കാര്‍ഷിക വായ്പയുടെ മറവിലാണ് വായ്പയെടുത്തതെന്നും പരാതിയില്‍ പറയുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. തയ്യാറാക്കി അന്വേഷണം നടത്തുമെന്നു പുളിങ്കുന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ്. നിസാം പറഞ്ഞു

Read more topics: kuttanad, haritha geetham, fraud,
English summary
kuttanad haritha geetham Loan fraud SNDP union

More News from this section

Subscribe by Email