Sunday December 16th, 2018 - 12:02:pm
topbanner

ഡിവൈഎസ്പി ഹരികുമാർറിന്റെ ആത്മഹത്യാകുറിപ്പ്...'സോറി, ഞാന്‍ പോകുന്നു, എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം'

RA
ഡിവൈഎസ്പി ഹരികുമാർറിന്റെ ആത്മഹത്യാകുറിപ്പ്...'സോറി, ഞാന്‍ പോകുന്നു, എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം'

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകകേസിൽ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. '...സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..' എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്‌സിന്റെ പോക്കറ്റിലായിരുന്നു കുറിപ്പ്.കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹതകള്‍ തുടരുന്നതിനിടെ ആത്മഹത്യ ചെയ്യുന്നതായി എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു.

ആത്മഹത്യക്ക് മുന്‍പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. ഹരികുമാറിനെ തേടിക്രൈംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നതിനിടെയാണ് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത്.

പൊലീസിനെയും പരാതിക്കാരെയും ഞെട്ടിച്ച്‌ രാവിലെ ഒമ്ബതരയോടെയാണ് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയത്.
മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നതോടെ സബ് കലക്ടറുടെ നേതൃത്വത്തിലെ സംഘം പൊലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സമീപകാലചരിത്രത്തിലാദ്യമായാണ് ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതത്. അതിന് വഴിവച്ചതും പൊലീസിന്റെ വീഴ്ചയെന്ന ആരോപണം ശക്തമാണ്.

Read more topics: harikumar,suicide, letter found
English summary
harikumar suicide letter found
topbanner

More News from this section

Subscribe by Email