Wednesday November 21st, 2018 - 9:26:am
topbanner

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു: കേരളത്തിനും വര്‍ദ്ധനവ്

NewsDesk
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു: കേരളത്തിനും വര്‍ദ്ധനവ്

തിരുവനന്തപുരം: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു. ഇത്തവണ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,70,025 ആയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 34,005 ന്റെ വര്‍ദ്ധനവാണിത്. ഇതില്‍ 45,000 പേര്‍ക്ക് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ വഴിയാണ് അനുവാദം. കഴിഞ്ഞ തവണ 99,903 പേരാണ് 21 എംബാര്‍ക്ക്മെന്റ് പോയിന്റുകളില്‍ നിന്ന് ഹജ്ജിന് പോയത്. ഇതുകൂടാതെ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വഴി 36,000 പേരും കഴിഞ്ഞ വര്‍ഷം പോയിരുന്നു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതിനെ ക്കുറിച്ച്‌ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയും സൗദിയിലെ ഉമ്ര മന്ത്രി മുഹമ്മദ് സലേഹ് ബിന്‍ താവും ജിദ്ദയില്‍ വച്ചു ചര്‍ച്ച നടത്തിയിരുന്നു.

ജനസംഖ്യാനുപാതികമായാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നത്. 2011 ലെ മുസ്ളീ ജനസംഖ്യയാണ് ഇതിന് പരിഗണിക്കുക. ഇന്ത്യയിലാകെ 4,48,268 പേരാണ് ഹജ്ജിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 95,236 പേര്‍ കേരളത്തില്‍ നിന്നാണ്. ഓണ്‍ലൈന്‍ അപേക്ഷകരിലും കേരളമാണ് മുന്നില്‍. 34,783 പേര്‍. ഹജ്ജിനുള്ള ലോട്ടെടുക്കല്‍ മാര്‍ച്ച്‌ 14 നാണ് ആരംഭിക്കുക.

കേരളത്തിന്റെ ക്വാട്ട 11,197
ഇത്തവണ ഹജ്ജിനുള്ള കേരളത്തിന്റെ ക്വാട്ട 11,197 ആയിരിക്കും. ഇത് കേരളത്തിന് അര്‍ഹരായതിലും കൂടുതലാണ് . ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷകര്‍ കുറഞ്ഞതുകൊണ്ടാണ് കേരളത്തിനും ഗുജറാത്തിനും അര്‍ഹമായതിലും കൂടുതല്‍ കിട്ടിയത്.കേരളത്തിന്റെ മുസ്ലിം ജനസംഖ്യ പ്രകാരം അനുവദിച്ചക്വോട്ട 6,128 ആണ്. വിവിധ സംസ്ഥാനങ്ങളില്‍ അപേക്ഷകരില്ലാത്തതിനത്തെുടര്‍ന്ന് 4,506 സീ​റ്റും അധികക്വോട്ടയായി 563 സീ​റ്റുംകേരളത്തിന് ലഭിച്ചു. കൂടാതെ നാലാം വര്‍ഷക്കാരില്‍ 363പേര്‍ക്കും അവസരം ലഭിക്കും.

കേരളത്തിലെ അപേക്ഷകരില്‍ സംവരണ വിഭാഗത്തില്‍പെടുന്ന 10,834പേര്‍ക്കും നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിച്ചു. നാലാം വര്‍ഷ അപേക്ഷകരായ 363പേരെ മാര്‍ച്ച്‌ 19ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന നറുക്കെടുപ്പില്‍ തീരുമാനിക്കും. കാ​റ്റഗറി എയില്‍ 70 വയസ്സിന് മുകളിലുള്ള 1,740 അപേക്ഷകരാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ 9,090പേരാണ്. സംസ്ഥാനത്തുനിന്നുള്ള നാലാം വര്‍ഷ അപേക്ഷകര്‍ 14,382പേരാണ്. ഉത്തര്‍പ്രദേശില്‍നിന്നാണ് ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകരുള്ളത് 29,017.

Read more topics: hajj, quota, kerala,
English summary
hajj quota kerala 2017
topbanner

More News from this section

Subscribe by Email