Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

രണ്ടു വര്‍ഷം നഷ്ടപ്പെടുത്തിയതിന് സര്‍ക്കാരിനോടാണ് നഷ്ടപരിഹാരം ചോദിച്ചത് ; ഹാദിയ

suji
രണ്ടു വര്‍ഷം നഷ്ടപ്പെടുത്തിയതിന് സര്‍ക്കാരിനോടാണ് നഷ്ടപരിഹാരം ചോദിച്ചത് ; ഹാദിയ

തന്റെ രണ്ടര വര്‍ഷം നശിപ്പിച്ചതിന് നഷ്ടപരിഹാരം ചോദിച്ചത് സര്‍ക്കാരിനോടാണെന്നും മാതാപിതാക്കളോടല്ലെന്നും ഹാദിയ. മുസ്ലീമായി മതം മാറിയുള്ള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം തേടിയതായി വാര്‍ത്ത വന്നു. എന്നാല്‍ അത് അങ്ങനെയല്ലെന്നും ഹാദിയ പറഞ്ഞു.രണ്ടര വര്‍ഷമായി നിയമ പോരാട്ടം നടത്തി വലിയ നഷ്ടമാണ് ഉണ്ടായത് .

മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം ഭയാനകമായിരുന്നു. വീട്ടു തടങ്കല്‍ തന്നെ കാരണം. വിലപ്പെട്ട രണ്ടു വര്‍ഷമാണ് ജീവിതത്തില്‍ നഷ്ടമായത്. മാതാപിതാക്കള്‍ ദേശ വിരുദ്ധ ശക്തികളുടെ സ്വാധീനത്തിലായിരുന്നു.ഇവര്‍ രാഷ്ട്രീയ നേട്ടത്തിന് മാതാപിതാക്കളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഹാദിയ ആരോപിക്കുന്നു.

താന്‍ മുസ്ലാമായി അംഗീകരിക്കും വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും ഹാദിയ പറഞ്ഞു.

English summary
hadiya demands compensation for the government for losing two years

More News from this section

Subscribe by Email