Sunday August 19th, 2018 - 11:37:pm
topbanner

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ ഇന്ന് ഡല്‍ഹിക്ക് കൊണ്ടുപോകും

Jikku Joseph
സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ ഇന്ന് ഡല്‍ഹിക്ക് കൊണ്ടുപോകും

കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ ഇന്ന് ഡല്‍ഹിക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പോലീസും ഒപ്പമുണ്ടാകും.

27-ന് മൂന്നുമണിക്ക് സുപ്രിംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകന് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. കഴിഞ്ഞദിവസം ഉന്നത പോലീസുദ്യോഗസ്ഥരും എന്‍ഐഎ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഹാദിയ താമസിക്കുന്ന വീടിനു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു.

English summary
hadiya case in delhi for to produce in supreme court
topbanner

More News from this section

Subscribe by Email