Sunday November 18th, 2018 - 10:19:am
topbanner

സരിതയെ 26 തവണ വിളിച്ചു; വ്യക്തിബന്ധമില്ലെന്ന് അടൂര്‍ പ്രകാശ്

NewsDesk
സരിതയെ 26 തവണ വിളിച്ചു; വ്യക്തിബന്ധമില്ലെന്ന് അടൂര്‍ പ്രകാശ്

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയെ പരിചയമുണ്ടെങ്കിലും വ്യക്തബന്ധമില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ മൊഴി. രണ്ടുതവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടൂള്ളൂവെന്നും അടൂര്‍ പ്രകാശ് പറയുന്നു.

അതേസമയം അടൂര്‍ പ്രകാശ് 26 തവണ സരിതയുമായി സംഭാഷണം നടത്തിയതായുള്ള സിഡിആര്‍ (കോള്‍ ഡീറ്റെയില്‍ റെക്കോഡ്) സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ സിഡിആര്‍ രേഖകള്‍ അടൂര്‍ പ്രകാശിനെ കാണിച്ച് ബോധ്യപ്പെടുത്തി. സിഡിആര്‍ രേഖകളില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങളുണ്ടെങ്കിലും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

സരിതയെ താന്‍ ഒരുതവണ കണ്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പ്രമാടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം നടത്താനായി വന്നപ്പോഴാണ് കണ്ടത്.

കോന്നിയിലെ റിട്ടയേഡ് അധ്യാപിക മറിയാമ്മയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പണം വാങ്ങി പറ്റിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ രണ്ടുതവണ വിളിച്ചത്. അവരുടെ കൈയില്‍നിന്നാണ് നമ്പര്‍ വാങ്ങിയത്.

സ്റ്റാഫ് അംഗമായ അജിത് എന്നയാളുടെ ഫോണില്‍നിന്ന് അടൂര്‍ പ്രകാശ് തന്നെ രാത്രിയും പകലും വിളിക്കുമായിരുന്നുവെന്ന് സരിത കമീഷനില്‍ ഹാജരാക്കിയ രഹസ്യകത്തില്‍ പറയുന്നുണ്ട്.

സരിത കോണ്‍ഗ്രസ് 'ഐ' വിഭാഗം നേതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ചാണോ 'എ' കോണ്‍ഗ്രസുകാരായ ഉമ്മന്‍ചാണ്ടി, ബെന്നി ബഹ്നാന്‍, ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, പി സി വിഷ്ണുനാഥ് എന്നിവര്‍ക്കെതിരെ മാത്രം കമ്മീഷനില്‍ മൊഴി നല്‍കിയതെന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള കുഴഞ്ഞുവീണുമരിച്ചു

അഞ്ജുവിനെതിരെ ബോബി അലോഷ്യസ്; മാനനഷ്ടക്കേസ് നല്‍കും

മസ്‌കറ്റില്‍ മോഷണം ശ്രമം ചെറുത്ത കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ടുപോയി

Read more topics: Saritha, Adoor Prakash
English summary
Had no personal relationship with Saritha: Adoor Prakash
topbanner

More News from this section

Subscribe by Email