Saturday December 15th, 2018 - 6:26:am
topbanner

എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു; എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

JB
 എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു; എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: എച്ച്1 എന്‍1 പനിക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ജില്ലയില്‍ അഞ്ചുവയസ്സുള്ള കുട്ടിക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രോഗത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗബാധയുള്ളവര്‍ സ്‌കൂള്‍, ഓഫീസ് , എന്നിവിടങ്ങളില്‍ നിന്നും രോഗം പൂര്‍ണമായി ഭേദമാകുന്നവരെ വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചികിത്സ തേടുന്നതിലുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും, മരണം വരെ സംഭവിക്കുവാനും ഇടയാക്കും. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും എച്ച്.1 എന്‍.1 രോഗബാധിതരില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.

പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം സാധാരണ ഗതിയില്‍ ഏതാനും ദിവസത്തെ വിശ്രമം , പോഷകമൂല്യമുള്ള ആഹാരവും, കഞ്ഞിവെള്ളം പോലുള്ള ചൂടുപാനീയങ്ങളും കഴിക്കുന്നത് കൊണ്ടും മാറുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളിലും, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എന്‍ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

 

English summary
h1 n1 alert for ernakulam district
topbanner

More News from this section

Subscribe by Email