Wednesday November 14th, 2018 - 3:33:pm
topbanner

ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: അറുപതോളം കുട്ടികള്‍ അവശര്‍; സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചു  

rajani v
ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: അറുപതോളം കുട്ടികള്‍ അവശര്‍; സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചു   

തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 60 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.സംഭവം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെയും പൂട്ടിയിടുകയും ചെയ്തു.ഡോക്ടറെ സ്‌കൂളിലെത്തിച്ചാണ് വൈദ്യസഹായം നല്‍കിയത്.

രക്തം ഛര്‍ദിച്ച രണ്ടു കുട്ടികളെ വളരെ വൈകിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.വീട്ടിലോ ആശുപത്രിയിലോ കൊണ്ടുപോകണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെയാണ് രണ്ട് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

രോഗബാധിതരായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെ സംഭവം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു.

കൂട്ടുകാര്‍ ഇപ്പോഴും അവശരാണെന്നും വീട്ടിലോ ആശുപത്രിയിലോ കൊണ്ടു പോകണമെന്ന് കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

English summary
gv rajasports school food poision
topbanner

More News from this section

Subscribe by Email