Friday November 16th, 2018 - 6:48:am
topbanner

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

Anju NC
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ്(37) ആണ് മരിച്ചത്. ശ്രീകൃഷ്ണന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

പ്രദക്ഷണത്തിനിടെ ശ്രീകൃഷ്ണന്‍ ഇടഞ്ഞപ്പോള്‍ ഗോപിക്കണ്ണന്‍, രവികൃഷ്ണ എന്നീ ആനകള്‍ വിരണ്ടോടി. പ്രദക്ഷിണം അയ്യപ്പക്ഷേത്രത്തിനു പിന്നിലെത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ പ്രത്യേക ശബ്ദമുണ്ടാക്കി തിരിഞ്ഞ് ഒപ്പം നടന്ന സുഭാഷിനെ തുമ്പിക്കൈ കൊണ്ട് വരിഞ്ഞിടുകയും ഉരുണ്ട് രക്ഷപ്പെടുന്നതിനിടയില്‍ ആഞ്ഞുകുത്തുകയുമായിരുന്നു.

തുടര്‍ന്ന് സുഭാഷിനെയും മറ്റു രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഭാഷിന്റെ നില ഗുരുതരമല്ലെന്നാണ് നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ നില ഗുരുതരമാണെന്ന് അമല ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read more topics: guruvayur, elephant, killed, mahout,
English summary
guruvayur elephant killed mahout
topbanner

More News from this section

Subscribe by Email