Friday November 16th, 2018 - 2:53:am
topbanner

ഗുരുവായൂര്‍ ഇല്ലംനിറ ഇന്ന്

fasila
ഗുരുവായൂര്‍ ഇല്ലംനിറ ഇന്ന്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന്. രാവിലെ 6.30 മുതല്‍ 8.20 വരെയുള്ള മുഹൂര്‍ത്തതിലാണു ചടങ്ങ്. ദേവസ്വം കൃഷിചെയ്തതും പാരമ്പര്യ അവകാശികള്‍ സമര്‍പ്പിച്ചതുമായ കതിര്‍ക്കറ്റകള്‍ കിഴക്കേനടയില്‍നിന്ന് അറുപതോളംകീഴ്ശാന്തിമാര്‍ തലച്ചുമടായി കിഴക്കേ ദീപ സ്തംഭത്തിന് മുന്നില്‍ സമര്‍പ്പിക്കും.

അരിമാവണിഞ്ഞ് നാക്കില വച്ചതിന് മുകളില്‍ സമര്‍പ്പിക്കുന്ന കതിര്‍കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി നമസ്‌കാര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കുത്തു വിളക്കും വാദ്യവും അകമ്പടിയാകും. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പൂജനടത്തി ഒരു കറ്റ ശ്രീലകത്ത് സമര്‍പ്പിക്കും.

പൂജിച്ച കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. 16 നാണ് തൃപ്പുത്തരി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഇല്ലം നിറ യും ഇന്നാണ്. രാവിലെ 6.30നും 8.20നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്.

ഗോപുരത്തിന് സമീപം ഭക്തര്‍ സമര്‍പ്പിക്കുന്ന കതിര്‍കറ്റകള്‍ മേല്‍ശാന്തിമാരായ ശങ്കരനാരായണന്‍ നമ്പൂതിരി, അരുണ്‍ നമ്പൂതിരി, കീഴ്ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവര്‍ തലചുമടായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.

Read more topics: guruvayoor, illam nira,
English summary
guruvayoor illam nira today
topbanner

More News from this section

Subscribe by Email