Sunday November 18th, 2018 - 9:46:am
topbanner

ഗുരുവായൂര്‍ ക്ഷേത്രം: ഇല്ലംനിറ ഓഗസ്റ്റ് 13ന്

NewsDesk
ഗുരുവായൂര്‍ ക്ഷേത്രം:  ഇല്ലംനിറ ഓഗസ്റ്റ് 13ന്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ഓഗസ്റ്റ് 13നും തൃപ്പുത്തരി 16നും ആഘോഷിക്കും. രാവിലെ 6.30നും 8.20നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് ഇല്ലം നിറ ചടങ്ങുകള്‍. പുതിയതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്ത് ഗുരുവായൂരപ്പന്റെ ശ്രീലകത്ത് കതിരുകള്‍ നിറക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും. പൂജിച്ച കതിരുകള്‍ ഭക്തിപുരസരം വീടുകളിലും സ്ഥാപനങ്ങളിലും നിറയ്ക്കുകയാണ് പതിവ്.

ക്ഷേത്രത്തില്‍ തൃപ്പുത്തരി ഓഗസ്റ്റ് 16നാണ്. പുതുതായി കൊയ്‌തെടുത്ത നെല്ലിന്റെ അരികൊണ്ട് തയാറാക്കിയ പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പ് മാങ്ങ യും പത്തിലക്കറിയും ഉച്ചപ്പൂജയ്ക്ക് ഭഗവാന് നിവേദിക്കുന്നതും പ്രത്യേകതയാണ്. തൃപ്പുത്തരിയുടെ അരിയളവ് രാവിലെ 7.05നും 8.25നും ഇടയില്‍ നടക്കും.

Read more topics: guruvayoor, illam nira,
English summary
guruvayoor illam nira 2018
topbanner

More News from this section

Subscribe by Email