Tuesday May 22nd, 2018 - 3:30:pm
topbanner

ഗുണ്ട ബിനു തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി

Anju NC
ഗുണ്ട ബിനു തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി

ചെന്നൈ: ജന്മദിനാഘോഷത്തിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ മലയാളി ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ തമിഴ്‌നാട് പോലീസിനു മുന്നില്‍ കീഴടങ്ങി. നേരത്തെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകള്‍ പിടിയിലായിരുന്നു. പിറന്നാളാഘോഷത്തിന് ബിനു വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പോലീസിനു ലഭിച്ചിരുന്നു. പോലീസിനെ വെട്ടിച്ചു കടന്ന ബിനു ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ വാഹനത്തില്‍ കറങ്ങിയ ശേഷമാണ് കീഴടങ്ങിയത്.

കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, താന്‍ അത്ര വലിയ ഗുണ്ടയൊന്നുമല്ലെന്നും മാന്യമായി ജീവിതം നയിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നെന്നും ബിനു മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതക കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

English summary
gunda binu surrendered in tamilnadu police

More News from this section

Subscribe by Email