Thursday November 15th, 2018 - 12:05:am
topbanner

തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടി: പി.സി.ജോർജ്

suvitha
തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടി: പി.സി.ജോർജ്

കോട്ടയം: മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍റെ എസ്റ്റേറ്റിൽ തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പി.സി.ജോർജ് എംഎൽഎ. എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികൾക്ക് വീട്ടിലേക്ക് പോകാൻ വഴിയില്ലാത്തതിനാൽ പ്രശ്നത്തിന്‍റെ പേരിൽ കാലങ്ങളായി തൊഴിലാളികൾ സമരത്തിലാണ്.

സമരം നടക്കുമ്പോഴാണ് താൻ സ്ഥലത്തെത്തിയതെന്നും താൻ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലർ തന്നെ ആക്രമിക്കാൻ അടുത്തുവന്നുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായാണ് താൻ തോക്കെടുത്തതെന്നും പി.സി.ജോർജ് പറഞ്ഞു.

Read more topics: pc george, gun, used, self, prottection,
English summary
the gun used for self prottection
topbanner

More News from this section

Subscribe by Email