Monday October 22nd, 2018 - 2:49:am
topbanner
Breaking News

ജിഎസ്ടിയുടെ മറവില്‍ 130 കോടി തട്ടിയെടുത്ത യുവാവ് പിടിയില്‍

RA
ജിഎസ്ടിയുടെ മറവില്‍ 130 കോടി തട്ടിയെടുത്ത യുവാവ് പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ചരക്ക് സേവന നികുതിയുടെ മറവില്‍ 130 കോടിയുടെ തട്ടിപ്പ് നടത്തിയ വല്ലം സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി.വ്യാജ ബില്ലുണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പെരുന്പാവൂരിലെ വുഡ് ട്യൂണ്‍സ് ഇന്‍ഡസ്ട്രീസിന്റെ പേരിലാണ് തട്ടിപ്പ് നടത്തി വന്നത്.

പേരിന് മാത്രം ജിഎസ്ടി രജീസ്ട്രേഷന്‍ ഉളള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച്‌ പ്ലൈവുഡും പ്ലൈവുഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയച്ചായിരുന്നു തട്ടിപ്പ്.

ബില്ലില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്ന് ഈ സ്ഥലങ്ങളിലെ വ്യാപാരികളും ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പെരുന്പാവൂരിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 35 ലക്ഷം രൂപയും നൂറോളം വ്യാജ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ നിഷാദിനെ സിജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്.

Read more topics: gst thattippu, case ,arrest
English summary
gst thattippu case arrest
topbanner

More News from this section

Subscribe by Email