topbanner
Tuesday September 26th, 2017 - 12:57:pm
topbanner

പാഴ്‌വസ്തുക്കളുടെ മേല്‍ അധിക നികുതി ഭാരം: സ്‌ക്രാപ്പ് മർച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

iqbal
പാഴ്‌വസ്തുക്കളുടെ മേല്‍ അധിക നികുതി ഭാരം: സ്‌ക്രാപ്പ് മർച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: ആക്രിക്കച്ചവട മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്‌ക്രാപ്പ് മര്‍ച്ചന്റെ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. ജി.എസ്.ടി പ്രകാരം പാഴ്‌വസ്തുക്കളുടെ മേല്‍ അധികനികുതി ഭാരം ചുമത്തിയതിലും പകര്‍ച്ചപ്പനിയുടെ പേരില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ ആക്രിക്കടകള്‍ അധികാരികള്‍ പൂട്ടിയതിലും പ്രതിഷേധിച്ച് ജില്ലയിലെ സ്‌കാപ്പ് വ്യാപാരികള്‍ നടത്തുവരുന്ന കടയടപ്പുസമരം ഇന്നും തുടരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ 240 വ്യാപാരികളാണ് കടകളടച്ച് സമരത്തില്‍ പങ്കെടുക്കുന്നത്. പാഴ്‌വസ്തുക്കള്‍ക്ക് അധികനികുതിഭാരം ചുമത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ ആക്രിക്കച്ചവടക്കാര്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവയ്ക്കും. മറ്റ് ജില്ലകളിലേക്കും ഈ പ്രതിഷേധപരിപാടി വ്യാപിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മേല്‍ ജിഎസ്ടി പ്രകാരം 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. നേരത്തെ ഇത് അഞ്ചുശതമാനമായിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കുകയെന്നതാണ് ആവശ്യം.

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിങ് സംവിധാനത്തില്‍ പ്ലാസ്റ്റിക് വിതരണം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് ഏകപക്ഷീയമായി നല്‍കിയ ക്വട്ടേഷന്‍ പുനപ്പരിശോധിക്കണം. ചെറുകിട വ്യാപാരികളില്‍നിന്ന് സര്‍ക്കാരിനാവശ്യമായ പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കണം. ചെറുകിട വ്യാപാരികള്‍ക്ക് റീസൈക്ലിങ് കാര്യക്ഷമമാക്കാന്‍ യന്ത്രോപകരണം വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം.

ആക്രിക്കച്ചവട മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ഫൈസല്‍ കന്നാംപറമ്പില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി കാഞ്ഞിരപ്പള്ളി, ജില്ലാ ട്രഷറര്‍ കെ പി നൗഷാദ്, ജില്ലാ കോഓഡിനേറ്റര്‍ രത്‌നപ്പന്‍ അയ്മനം, ഷാനവാസ് വൈക്കം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Read more topics: gst, tax, kottayam
English summary
Excess taxation on waste products under GST
topbanner topbanner

More News from this section

Subscribe by Email