Thursday September 20th, 2018 - 11:23:am
topbanner
Breaking News

സീറോ മലബാര്‍ ഭൂമി വിവാദം ; മാര്‍പ്പാപ്പയ്ക്ക് വിശ്വാസികളുടെ പരാതി

suji
സീറോ മലബാര്‍ ഭൂമി വിവാദം ; മാര്‍പ്പാപ്പയ്ക്ക് വിശ്വാസികളുടെ പരാതി

അങ്കമാലി എറണാകുളം അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട് സംബന്ധിച്ച് ഒരുകൂട്ടം വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാന്‍ വി ജെ ഹൈസന്തിന്റെ പേരിലാണ് കത്ത്. ഇടപാടില്‍ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം.

ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നിരിക്കുന്നത്. വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് അഞ്ചേരിയെ മാറ്റി നിര്‍ത്തി ഒരു അന്വേഷണ കമ്മീഷണനെ കൊണ്ട് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.
സഭയുടെ കനോനിക നിയമ പ്രകാരം മാര്‍പ്പാപ്പയ്ക്ക് തൊട്ടു താഴെ സ്ഥാനമുള്ള കര്‍ദിനാളിനെ ചോദ്യം ചെയ്യാന്‍ കാനോനിക നിയമ പ്രകാരം പുരോഹിതര്‍ക്ക് സാധിക്കില്ലെന്നും ഈ സാഹചര്യത്തിലാണ് വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയയ്ക്കുന്നതെന്നും ഹൈസന്ത് പരാതിയില്‍ പറയുന്നു.

നിലവില്‍ അതിരൂപത ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും കമ്മീഷനിലെ ആറ് അംഗ കര്‍ദിനാളിനോട് ഭയഭക്തി ബഹുമാനമുള്ളവരാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയ്ക്കാണെന്നും അതുകൊണ്ട് തന്നെ കമ്മീഷന്‍ എത്രമാത്രം കൃത്യത പുലര്‍ത്തുമെന്ന് സംശയമുണ്ടെന്നും കത്തില്‍ പറയുന്നു.

English summary
group send a complaint to pope on syro malabar real estate controversy
topbanner

More News from this section

Subscribe by Email