Wednesday November 21st, 2018 - 1:17:am
topbanner

നിബന്ധനകളോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം

NewsDesk
നിബന്ധനകളോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം. നിബന്ധനകളോടെയാകും ഇക്കുറി കലോത്സവം നടത്തുക. കലോത്സവത്തില്‍ ആഘോഷങ്ങളുണ്ടാകില്ല.

ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷമായിരിക്കും ഉത്തരവ് ഇറക്കുക. കലോത്സവം റദ്ദാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.  

സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം.

ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു ഉത്തരവിറക്കിയത്. മേരിക്കയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി എല്ലാ മേളകളും ഒരുവര്‍ഷത്തേക്ക് വേണ്ടെന്ന നിര്‍ദേശമടങ്ങിയ കുറിപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയത്. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.

വിവാദമായതോടെ, ഘോഷമില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ര്‍ക്കാര്‍ തലത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്കു വിലക്കിയ ഉത്തരവില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more topics: Govt, School, Arts, fest
English summary
Govt plans to State School Arts fest 2018
topbanner

More News from this section

Subscribe by Email