Wednesday March 20th, 2019 - 1:16:pm
topbanner
topbanner

സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തില്‍ ഗണപതി ഹോമം വിവാദത്തിൽ....

RA
സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തില്‍ ഗണപതി ഹോമം വിവാദത്തിൽ....

തലശ്ശേരി: സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തില്‍ ഉദ്ഘാടനത്തിന് മുമ്പ് ഗണപതി ഹോമം നടത്തിയ നടപടി വിവാദത്തിൽ. കണ്ണൂര്‍ പിണറായില്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന് കീഴില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഹൈ ടെക് വീവിങ് മില്ലിനകത്താണ് പൂജകള്‍ നടത്തിയത്.

പിണറായി തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജ നടത്തിയത്. മില്ലിന്റെ പ്രവര്‍ത്തനം മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.ഹോമത്തിന്റെ പ്രസാദം ചിലര്‍ക്ക് കഴിക്കാന്‍ ലഭിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഒരു സ്ഥാപനത്തില്‍ ഗണപതിഹോമം നടത്തിയത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ത്തന്നെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. എന്നാല്‍ സംഭവം വിവാദമായതോടെ മില്ലിനകത്ത് ഹോമവും പൂജയും ഒന്നും നടന്നിട്ടില്ലെന്ന് ജനറല്‍ മാനേജര്‍ പി.ആര്‍. ഹോബിയുടെ വിശദീകരണം.

Viral News

English summary
govt mill vinayaka pooja contraversy
topbanner

More News from this section

Subscribe by Email