ശബരിമലയില്‍ ഭക്തരെ പിണറായി സര്‍ക്കാര്‍ വേട്ടയാടുന്ന ഒരു കാഴ്ചയാണ് കാാണാന്‍ കഴിയുന്നത്. സന്നിധാനത്തും മറ്റും സുരക്ഷ ശക്തമാക്കുന്നതിനോടൊപ്പം ഭക്തതരുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു കാഴ്ചയുമാണ് അവിടെ കാണാന്‍ കഴിയുന്നത്. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ശയന പ്രദക്ഷിണവും വിലക്കി. ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പോലീസ് എഴുന്നേല്‍പ്പിച്ച് വിട്ടത്. ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂര്‍ത്തിയാക്കന്‍ പോലീസ് അനുവദിച്ചില്ല.
പ്രദക്ഷണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിച്ചു. ഭഗവാന് നേര്‍ച്ചകള്‍ നേര്‍ന്ന് എത്തിയ നൂറുകണക്കിന് ഭക്തര്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടി വന്നു.. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നട അടച്ചപ്പോള്‍ പന്ത്രണ്ട് മണിമുതല്‍ പമ്പയിലും മരക്കൂട്ടത്ത് ശരംകുത്തിയിലും ഭക്തരെ പൂട്ടിയിട്ടു. കുടിവെള്ളം പോലും ലഭിക്കാത്തിടങ്ങളിലാണ് കുട്ടികളടക്കം മണിക്കൂറുകള്‍ കുടുങ്ങുന്നത്. നടപ്പന്തലിന് സമീപം എത്തുന്നവരെപോലും നടപ്പന്തലിനുള്ളിലേക്ക് കടത്താതെ പൊരി വെയിലത്ത് നിര്‍ത്തുകയാണ്.
കഴിഞ്ഞ ദിവസം പമ്പാ ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ദീപാരാധന കണ്ട് തൊഴുതതിനുശേഷം സന്നിധാനത്തേക്ക് പോകാനായി ഇരുന്ന മാളികപ്പുറങ്ങള്‍ അടക്കമുള്ളവരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. വടക്കേനടയുടെ ഭാഗത്തും വാവര് നടയുടെ തിരുമുറ്റത്തും വിരിവെയ്ക്കാന്‍ അനുവദിക്കുന്നില്ല. വാവര് നടയിലേക്ക് ഭക്തരെ തടയുന്ന വിധത്തിലാണ് പോലീസ് നിയന്ത്രണം.