Sunday February 17th, 2019 - 3:26:am
topbanner

വനിത കമ്മീഷന് കൂടുതല്‍ അധികാരം നല്‍കും

Anju NC
വനിത കമ്മീഷന് കൂടുതല്‍ അധികാരം നല്‍കും

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന് കൂടുതല്‍ അധികാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കമ്മീഷന് ഏതു വ്യക്തിയെയും ഇനി വിളിച്ചുവരുത്താം. വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്ന കരട് ബില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നിലവില്‍ സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും മാത്രമേ വനിതാ കമ്മീഷന് അധികാരമുള്ളു. കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സ്ത്രീസുരക്ഷ ശക്തമാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

Viral News

English summary
govt give more power to women commission
topbanner

More News from this section

Subscribe by Email