Friday November 16th, 2018 - 12:27:am
topbanner

ദുരിതാശ്വാസ ക്യാമ്പില്‍നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

NewsDesk
ദുരിതാശ്വാസ ക്യാമ്പില്‍നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്രളയത്തില്‍ അകപ്പെട്ട ആളുകള്‍ക്കായി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പനമരം വില്ലേജ് ഓഫീസിലെ സിനീഷ് തോമസ്, ദിനേഷ് എം.പി എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് സാധനങ്ങളുമായി പോകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ തന്നെയാണ് ഇവരുടെ മോഷണം കൈയ്യോടെ പൊക്കിയത്. തഹസില്‍ദാര്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നോ എന്ന് പരിശോധിക്കും.

English summary
two govt eomployees arrested in wayanad relief camp
topbanner

More News from this section

Subscribe by Email