Thursday September 20th, 2018 - 12:40:pm
topbanner
Breaking News

സിപിഐ നേതാവിനെതിരായ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

NewsDesk
സിപിഐ നേതാവിനെതിരായ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റാന്‍ സിപിഐ നേതാവ് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

സിപിഐ വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ കഴിഞ്ഞദിവസം ഒരു ചാനലാണ് ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഭൂമിക്കു കൈക്കൂലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും മറക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അതേസമയം, സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിത്. കാശ് വാങ്ങിയെന്നു ദൃശ്യങ്ങളില്‍ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

Read more topics: Land, govt, vigilance
English summary
Land conversion bid; govt announced vigilance probe
topbanner

More News from this section

Subscribe by Email