Wednesday December 19th, 2018 - 9:31:pm
topbanner

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും

Renjini
വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വീട് നഷ്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും 4 ലക്ഷം രൂപ വീതം നൽകാൻ തീരുമാനമായി. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും.

മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലാണ് യോഗം ചേര്‍ന്നത്. പാലക്കാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ അടിയന്തര സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കാനും തീരുമാനയിട്ടുണ്ട്.ദുരിതം വിതച്ച് പെയ്ത മഴയിൽ വീടും കൂടപ്പിറപ്പിനെയും നഷ്ടവർ ഒരുപാടുണ്ട്

എന്നാൽ അവരുടെ മുന്നോട്ടുള്ള  ജീവിതത്തിന് സഹായം ചെയ്തു കൊടുക്കുവാനേ നമ്മൾക്കാവു.മുഖ്യമന്ത്രിയും സംഘവും ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

English summary
The government for assistance to those affected by rains
topbanner

More News from this section

Subscribe by Email