topbanner
Tuesday November 21st, 2017 - 1:40:pm
topbanner
Breaking News

സര്‍ക്കാര്‍ ബോട്ടില്‍ സ്രാങ്ക് കുടിച്ചു കൂത്താടി: പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തു

suvitha
സര്‍ക്കാര്‍ ബോട്ടില്‍ സ്രാങ്ക് കുടിച്ചു കൂത്താടി: പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തു

കുട്ടനാട്: കുട്ടനാട്ടില്‍ സര്‍വീസ് ബോട്ടില്‍ ഡ്രൈവര്‍ കുടിച്ചു കൂത്താടി. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ബോട്ടും സ്രാങ്കിനെയും കസ്റ്റഡിയിലെടുത്തു. എറാണാകുളം സ്വദേശിയായ ധനേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ സര്‍വീസ് ബോട്ടിലാണ് സാങ്ക്രിന്റെ മദ്യലഹരിയുളള കൂത്ത് നടന്നത്. 

ബോട്ട് കടന്നുപോയ പ്രദേശങ്ങളിലെ തിട്ടകളിലും മരങ്ങളിലും നിയന്ത്രണം വിട്ട ബോട്ട് ഇടിച്ചു തുടങ്ങിയതോടെയാണ് നാട്ടുക്കാര്‍ സംഘടിച്ചത്. സന്ദര്‍ശകര്‍ നിറഞ്ഞിരുന്ന ബോട്ട് അപകടം കൂടാതെ അല്‍ഭുതകരമായാണ് കരക്കെത്തിയത്. കുട്ടനാട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളിലെ ജീവനക്കാരില്‍ പലരും മദ്യപിച്ച് സര്‍വീസ് നടത്തുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ സീ കുട്ടനാട് ബോട്ടില്‍ സ്രാങ്കിന്റെ പരാക്രമം നടന്നത്.

എന്നാല്‍ ഡ്രൈവര്‍ യോഗ്യതയുളള ധനേഷിനെ സ്‌റ്റേഷന്‍ മാസ്റ്റര്‍ സ്രാങ്കായി സര്‍വീസ് നടത്താന്‍ പറഞ്ഞുവിടുകയായിരുന്നു.
അതേസമയം ജലഗതാഗത വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളില്‍ ഡ്യൂട്ടി സമയങ്ങളില്‍ ജീവനക്കാര്‍ മദ്യപിച്ച് എത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുളളവര്‍ ബോട്ടുകളില്‍ ഇരുന്ന് മദ്യപിക്കുന്ന ചിത്രം ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അടക്കമുളളവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പരക്കുന്നതായും അറിയുന്നു. എന്നാല്‍ മുക്കിനും മൂലയിലും മദ്യപിച്ചവരെയും ഹെല്‍മെറ്റ് ധരിക്കാത്തവരെയും വാഹനം ഓടിക്കുന്നവരെ പിടിക്കൂടാന്‍ പൊലീസ് കാണിക്കുന്ന ശുഷ്‌ക്കാന്തി ബോട്ടുകളിലും പ്രകടിപ്പിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്

Read more topics: police, custody, boat, serang,
English summary
The police was taken into custody by boat Because the serang drink
topbanner topbanner

More News from this section

Subscribe by Email