Tuesday May 22nd, 2018 - 9:18:pm
topbanner

ഗൗരിയുടെ നേഹയുടെ മരണം; പ്രതികളായ അധ്യാപികമാരെ സ്വീകരിച്ചതിലെ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍

rajani v
ഗൗരിയുടെ നേഹയുടെ മരണം; പ്രതികളായ അധ്യാപികമാരെ സ്വീകരിച്ചതിലെ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍

കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഗൗരി നേഹയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്നും സ്‌കൂള്‍ സമ്മതിച്ചു. സ്വയം വിരമിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ഡിഡിഇയ്ക്ക് കത്ത് നല്‍കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞദിവസം പ്രിന്‍സിപ്പള്‍ രാജിവെച്ചിരുന്നു. ഗൗരി നേഹ കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനാണ് നടപടി. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്‌മെന്റ് ചൂണ്ടികാണിച്ചിരുന്നു.ഇത് സംബന്ധിച്ച് അധ്യാപികമാര്‍ക്കും മാനേജ്‌മെന്റ് താക്കീത് നല്‍കിയിരുന്നു.

ഗൗരി നേഹയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപണത്തിന് വിധേയരായ അധ്യാപികമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമ്‌ബോള്‍ അത് മറച്ചു വെച്ച് സ്‌കൂളിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥലത്തില്ലാത്ത സമയം നോക്കി സ്വീകരണം നല്‍കിയ നടപടി അച്ചടക്ക ലംഘനവും മാനേജ് മെന്റിനോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍കെതിരെ വിശദീകരണം ചോദിച്ച് കര്‍ശന നടപടി സ്വീകരിച്ചതായും പറയുന്നു.

എന്നാല്‍ എന്തു നടപടിയാണെന്ന് പറയുന്നില്ല. പ്രിന്‍സിപാള്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കി. എന്നാല്‍ ഗവേണിംങ്‌ബോഡി കൂടിയ ശേഷമെ ഇക്കാര്യത്തില്‍ തീരുമാനിക്കാന്‍ കഴിയു എന്നും നിയമോപദേശം തേടാനും തീരുമാനിച്ചതായും പറയുന്നു.

 

English summary
gouri neha death teachers reentry issue

More News from this section

Subscribe by Email