Monday November 19th, 2018 - 2:54:pm
topbanner

കൊച്ചി ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ മോഷണം ; യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

suji
കൊച്ചി ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ മോഷണം ; യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

ബ്രോഡ് വേ ജെ കെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. വള വാങ്ങാനെന്ന വ്യാജേന എത്തി വള മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. കൊച്ചി നഗരത്തിലെ ബ്രോഡ്വേയില്‍ പ്രവര്‍ത്തിക്കുന്ന ജെകെ ജ്വല്ലറിയിലാണ് സംഭവം നടന്നത്. പകല്‍ പന്ത്രണ്ടു മണിയോടെ സ്വര്‍ണം വാങ്ങാനെന്നപേരില്‍ 32 വയസ് പ്രായം തോന്നിക്കുന്ന യുവതി എത്തി. ഈ സമയം കടയില്‍ ഒരു ജീനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

വളയും മോതിരവും വേണമെന്ന് ആവശ്യപ്പെട്ടു. ആദ്യം കുറച്ച് വളകള്‍ ജീവനക്കാരന്‍ കാണിച്ചു. പുതിയ ഡിസൈനിലുള്ള വളകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി ജീവനക്കാരന്‍ തിരിഞ്ഞപ്പോള്‍ മേശപ്പുറത്തിരുന്ന വളകളിലൊന്ന് യുവതി കയ്യിലുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ചു.

ജീവനക്കാരന്‍ വളകളുമായി എത്തിയപ്പോള്‍ അടുത്ത കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്ന അമ്മയെ വിളിച്ചു കൊണ്ടു വരാമെന്ന് പറഞ്ഞ് കടന്നു കളഞ്ഞു. സംശയം തോന്നിയ ജീവനക്കാരന്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ആറു ഗ്രാം തൂക്കമുള്ള വളയാണ് മോഷ്ടിച്ചത്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Read more topics: gold theft, cctv
English summary
gold theft in broad way
topbanner

More News from this section

Subscribe by Email