Thursday May 24th, 2018 - 7:41:am
topbanner

ഇനി മത്സരിക്കാനില്ലെന്ന് ഒ രാജഗോപാല്‍ ; എംഎല്‍എ സ്ഥാനം മടുത്തു

suji
ഇനി മത്സരിക്കാനില്ലെന്ന് ഒ രാജഗോപാല്‍ ; എംഎല്‍എ സ്ഥാനം മടുത്തു

ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍. താന്‍ വഹിക്കുന്ന എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രമുഖ ചാനലിനോട് രാജഗോപാല്‍ വെളിപ്പെടുത്തി.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നയം വ്യക്തമാക്കിയത് .

താങ്ങളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലേയെന്ന ചോദ്യത്തിന് തനിക്കതില്‍ വിഷമമില്ലെന്ന് രാജഗോപാല്‍ മറുപടി നല്‍കി.പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ എന്നു ചോദിച്ചാലും വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പല മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടിയിട്ടുള്ള ഒ. രാജഗോപാല്‍ ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാല്‍ ഇനി മത്സരത്തിനില്ലെന്നറിയിച്ചിരിക്കുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാണ് .

 

 

Read more topics: o rajagopal,politics,bjp
English summary
going to stop politics says o rajagopal

More News from this section

Subscribe by Email