Friday May 24th, 2019 - 4:43:pm
topbanner
topbanner

ലിംഗഛേദം നടത്തിയ കേസ്; പെണ്‍കുട്ടിയെ സംഘപരിവാര്‍ തടവിലാക്കിയെന്ന് കാമുകന്‍ അയ്യപ്പദാസ്

NewsDesk
ലിംഗഛേദം നടത്തിയ കേസ്; പെണ്‍കുട്ടിയെ സംഘപരിവാര്‍ തടവിലാക്കിയെന്ന് കാമുകന്‍ അയ്യപ്പദാസ്

കൊച്ചി: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗഛേദം നടത്തിയ സംഭവത്തിലെ പെണ്‍കുട്ടിയെ സംഘ്പരിവാറുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാമുകന്‍ അയപ്പദാസ്.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അയ്യപ്പദാസ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് വ്യാജമൊഴികള്‍ പറയിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്നും കാമുകന്‍ അയ്യപ്പദാസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ മാതാപിതാക്കളും സംഘപരിവാര്‍ നേതാക്കളും ചേര്‍ന്ന് നെടുമങ്ങാട് നെട്ടാരച്ചിറയില്‍ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമാണ് ആവശ്യം.

മെയ് 19ന് സ്വാമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്നും സ്വാമിയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ലിംഗം മുറിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

താന്‍ സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴിനല്‍കാന്‍ സംഘപരിവാര്‍ നേതാക്കളും അഭിഭാഷകനും മാതാപിതാക്കളും പ്രേരിപ്പിച്ചു.

പൊലീസിനും മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ താനാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പറഞ്ഞു. എന്നാല്‍, അന്യായതടങ്കലില്‍ ആയശേഷം സ്വാമിയുടെ അഭിഭാഷകന്‍ എഴുതിയ കത്തിലും അഭിഭാഷകനുമായുള്ള മൊബൈല്‍സംഭാഷണത്തിലുമുള്ള മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണ്.

പെണ്‍കുട്ടി ഇവരുടെ ഭീഷണിയിലും പ്രേരണയിലുമാണ് തനിക്കെതിരെ തിരിഞ്ഞത്. പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ സത്യം പുറത്തുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ സംഭാഷണവും പെണ്‍കുട്ടിയുടെ കത്തും സംശയകരമാണെന്നും ഹര്‍ജിയിലുണ്ട്.

ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ പൊലീസിനോട് ജസ്റ്റിസുമാരായ എ എം ഷെഫീക്ക്, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

English summary
Godman rape case 'victim' under house arrest? Boyfriend files habeas corpus plea
topbanner

More News from this section

Subscribe by Email